വന്നേരി ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ്മയിലെ വന്നേരി തറവാട് സംഘടനയുടെ നേതൃത്വത്തില്‍ പൊതുയോഗം നടത്തി. 1960 മുതലുള്ള വിദ്യാര്‍ത്ഥികള്‍ വെബിനാര്‍ വഴി തറവാട്ടില്‍ ഒത്തുകൂടി പഴയകാല ഓര്‍മപുതുക്കിയും പാട്ടുപാടിയും പരിപാടിയില്‍ പങ്കാളികളായി. ചന്ദ്രന്‍ പൂന അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജമീല പുളിക്കല്‍, ജമാല്‍ പരപ്പില്‍, മരക്കാര്‍ കടിക്കാട്, റഷീദ് ആമയം, ഷെരീഫ് പരൂര്‍, കെ.വി.ഹംസ, പി.പി.അഷ്‌റഫ്, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് യൂസഫ് തിയ്യത്തയില്‍, ജനറല്‍ സെക്രട്ടറി ഉമര്‍ എരമംഗലം, ട്രഷറര്‍ പി.വാസു, വനിതാ വിഭാഗം ചെയര്‍പേഴ്‌സന്‍ സുഹറ പുളിക്കല്‍, കണ്‍വീനര്‍ സി.സരസ്വതി, എന്നിവരെയും തെരഞ്ഞെടുത്തു. ബേബി പുളിക്കല്‍ സ്വാഗതവും സത്താര്‍ പുന്നയൂര്‍ക്കളം നന്ദിയും പറഞ്ഞു.