മന്ദലാംകുന്ന് എടയൂരില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടൈനര്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ താമസിക്കുന്ന കൈതക്കല്‍ സുലൈമാന്റെ മകന്‍ മുഫീദ് ആണു മരിച്ചത്. ബുധനാഴ്ചയാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മുഫീദ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.