Advertisement

Advertisement

മുതുവട്ടൂരില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുതുവട്ടൂര്‍ കോടതിപ്പടിക്കടുത്ത് രായംമരക്കാര്‍ വീട്ടില്‍ 55 വയസ്സുള്ള റുക്കിയയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടുമുറ്റത്തെ മാലിന്യത്തിന് തീയിടുന്നതിനിടയില്‍ കയ്യിലിരുന്ന മണ്ണെണ്ണ കുപ്പിയിലേക്ക് തീ പടരുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ ചാവക്കാട് കണ്‍സോള്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.