വേലൂര്‍ പഞ്ചായത്ത് നാണുപടി ആറംമ്പുള്ളി റോഡ് നിര്‍മാണ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

വേലൂര്‍ പഞ്ചായത്ത് നാണുപടി ആറംമ്പുള്ളി റോഡ് നിര്‍മാണ ഉദ്ഘാടനം നടന്നു. കുറുമാല്‍ ശാന്തിനഗറില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 50 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.എം. അബ്ദുള്‍ റഷിദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശുഭ അനില്‍കുമാര്‍,ടി.ആര്‍ ഷോബി,പഞ്ചായത്ത് അംഗങ്ങളായ കെ.കെ ഷാജന്‍, പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.