പരിസ്ഥിതിയെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടതെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്.

Advertisement

Advertisement

പരിസ്ഥിതിയെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടതെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. പോര്‍ക്കുളം പഞ്ചായത്തിലെ 2015 മുതല്‍ 2020 വരെയുള്ള വികസന രേഖ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു റഫീഖ്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഉള്ള കലശമല ഇക്കോ ടൂറിസം പദ്ധതിയും ,കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങളും എടുത്തുപറയേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു.
ഭരണ പ്രതിപക്ഷാംഗങ്ങള്‍ റഫീക്ക് അഹമ്മദിന്റെ വസതിയില്‍ എത്തിയാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ചടങ്ങ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു കൈമാറിയ വികസനരേഖ റഫീക്ക് അഹമ്മദ് പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.എം.നാരായണന്‍ , പ്രതിപക്ഷ നേതാവ് പ്രമോദ് ,പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മനോജ് മാസ്റ്റര്‍, മറ്റു ഭരണ പ്രതിപക്ഷ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.