Advertisement

Advertisement

കൊറോണ വൈറസ് വ്യാപനം രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ രോഗികളില്‍ പരീക്ഷിക്കാന്‍ കൊച്ചി ആസ്ഥാനമായ മരുന്ന് കമ്പനിക്ക് അനുമതി നല്‍കി. പിഎന്‍ബി വെസ്പെര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് ഗവേഷണ സ്ഥാപനത്തിനാണ് ഡ്രഗ് കണ്‍ട്രോള്‍ അനുമതി നല്‍കിയത്. പുണെ ബിഎംജെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളള നാല്‍പത് കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷിക്കും. രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കല്‍ കോളജുകളിലായി 350 കൊവിഡ് രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.