കാട്ടകാമ്പാല്‍ – പോര്‍ക്കുളം പഞ്ചായത്തുകളിലായി 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തില്‍ 3 പേര്‍ക്കും പോര്‍ക്കുളം പഞ്ചായത്തില്‍ 4 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കാട്ടകാമ്പാല്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡ് കോട്ടോലില്‍ ഒരു കുടുംബത്തിലെ 65 വയസുള്ള പുരുഷനും 28 വയസുള്ള സ്ത്രീക്കും രോഗം ബാധിച്ചു.പെരുന്തുരുത്തി 4-ാം വാര്‍ഡില്‍ 33 വയസുള്ള യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.ഇയാള്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.പോര്‍ക്കുളത്ത് 1-ാം വാര്‍ഡ് മാളോര്‍ക്കടവില്‍ 55 വയസുള്ള സ്ത്രീക്കും,2-ാം വാര്‍ഡ് പൊന്നത്ത് 6 വയസുള്ള ആണ്‍കുട്ടിക്കും സമ്പര്‍ക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ചു.10-ാം വാര്‍ഡ് കല്ലഴിക്കുന്നില്‍ 67 വയസുള്ള പുരുഷനും 13 വയസുള്ള പെണ്‍കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.