ചൂണ്ടല്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 35 വയസ്സുള്ള പുരുഷനും, 29 വയസ്സുള്ള സ്ത്രീയുമാണ് വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത്.രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്രവ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.