കണ്ടാണശ്ശേരി പഞ്ചായത്തില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതാം വാര്‍ഡ് കണ്ടിയൂരിലുള്ള സ്ത്രീ, ആറാം വാര്‍ഡില്‍ പന്നിശ്ശേരി കുരിശ് പള്ളിക്ക് സമീപത്തുള്ള സ്ത്രീ, എന്നിവര്‍ക്കും അഞ്ചാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ സഹോദരനും, ഭാര്യയ്ക്കുമാണ് വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം ജീവനക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അതീവ ജാഗ്രത പാലിക്കാനും പൊതുജനങ്ങള്‍ തയ്യാറകണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.