പഴഞ്ഞി ഗവ.ഹൈസ്കൂളിന് സമീപം യുവാവിനെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. പഴഞ്ഞി കിഴക്കൂട്ട് കെ.വി.സുബ്രുവിന്റെ മകന് 40 വയസ്സുള്ള ഹരിഷ് കുമാറിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
രണ്ടു ദിവസമായി ഇയാളെ കാണാനുണ്ടായിരുന്നില്ല. നാട്ടുകാര്‍ തിരയുന്നതിനിടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.കുന്നംകുളത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ മൃതദേഹം കരയ്ക്ക് കയറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചന്ദ്രികയാണ് മാതാവ്.