കുന്നംകുളം നഗരസഭ പരിധിയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്. നെഹ്റുനഗര്‍,കുറുക്കന്‍പാറ,കിഴൂര്‍ എന്നീ വാര്‍ഡുകളിലായാണ് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര് നെഹ്റുനഗര്‍ നിവാസികളാണ്.78 വയസ്സുള്ള പുരുഷന്,70 വയസ്സുള്ള സ്ത്രീ, 42 വയസ്സുള്ള സ്ത്രീ,15 വയസുള്ള ആണ്‍കുട്ടി,18 വയസുള്ള പെണ്‍കുട്ടി,23 വയസ്സുള്ള പുരുഷന്,23 വയസ്സുള്ള പുരുഷന്,36 വയസ്സുള്ള പുരുഷന്,63 വയസ്സുള്ള പുരുഷന്, കുറുക്കന് പാറയില്‍ 60 വയസ്സുള്ള സ്ത്രീ 12 വയസ്സുള്ള ആണ്‍കുട്ടി, കീഴൂരില്‍ 26 വയസ്സുള്ള സ്ത്രീ,കുന്നംകുളം ഗുരുവായൂര്‍ നഗരസഭ അതിര്‍ത്തിയായ പിള്ളക്കാട് 29 വയസ്സുള്ള പുരുഷന് എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍, ആര്.ടി.പി.സി.ആര്. പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.