പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച ( സെപ്റ്റംബര്‍ 14) പ്രസിദ്ധീകരിക്കും. രാവിലെ 9ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 19 വരെ സ്‌കൂളുകളിലെത്തി പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. CandidateLogin-SWS ലിങ്കില്‍ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭിക്കും.