ചന്ദ്രബോസ് വധം; ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു, നിഷാമിന്റെ ജാമ്യം റദ്ദാക്കാന്‍ നിര്‍ദേശം

Advertisement

Advertisement

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി നിഷാമിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. നിഷാം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി ഋഷിരാജ് സിങ് സര്‍ക്കാരിനും ഐ.ജിക്കും കത്ത് നല്‍കി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷാമിന് കഴിഞ്ഞ മാസം 13ന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ആദ്യം 15 ദിവസത്തേക്ക് നേടിയ ജാമ്യം പിന്നീട് നീട്ടുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് പകരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പോകരുത് എന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥള്‍ പ്രകാരമായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ഇതടക്കമുള്ള എല്ലാ വ്യവസ്ഥകളും പ്രതി ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിസാം ചികിത്സ തേടിയതായും ജയില്‍ ഡിജിപിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടത്. തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനും ഐജിക്കും കത്ത് നല്‍കി . 2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിസാം.