Advertisement

Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. 46,59,985 ആണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം. 1201 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 77,472 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 9,58,316പേരാണ് നിലവില്‍ ചികിത്സയുള്ളത്. 36,24,197പേര്‍ രോഗമുക്തി നേടി.