ചൊവ്വല്ലൂരില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്. പാലക്കാട് മഞ്ഞപ്ര സ്വദേശി തോട്ടത്തില്‍ വീട്ടില്‍ പ്രേമകുമാരന്റെ മകന്‍ പ്രവീണിനാണ് (22) പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി ഏട്ട് മണിയോടെ ചൊവ്വല്ലൂര്‍പടി പ്യാരീസ് റോഡിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പ്രവീണ്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ നിറുത്താതെ പോയി. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരെത്തി, പരിക്കേറ്റ പ്രവീണിനെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.