പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ആയിഷ അലാവുദ്ധീനെ സൗഹൃദം മന്നലാംകുന്നിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പ്രസിഡന്റ് കെ എം ഹൈദരാലി പുരസ്‌കാരം വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി വി അബ്ദുല്‍ സലാം, ട്രഷറര്‍ ആലത്തയില്‍ മൂസ, മുഖ്യ രക്ഷദികാരി പി എം ഇഖ്ബാല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് ആയിഷയെ അനുമോദിച്ചു.