ശ്രീകൃഷ്ണ ജയന്തി; ഗോപിക നൃത്തങ്ങള്‍ സംഘടിപ്പിച്ചു.

Advertisement

Advertisement

ബാലഗോകുലം പുന്നയൂര്‍ക്കുളം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഭവനങ്ങളെ വൃന്ദാവനമാക്കി ഗോപിക നൃത്തങ്ങള്‍ സംഘടിപ്പിച്ചു. പുന്നയൂര്‍ക്കുളത്തെ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഭവനങ്ങളില്‍ വിവിധ ബാലഗോകുലങ്ങളുടെ ഗോപീക നൃത്തങ്ങള്‍ അരങ്ങേറിയത്. ശ്രീകൃഷ്ണ ജയന്തി അഘോഷസമിതി ചെയര്‍മാന്‍ ടി.പി.ഉണ്ണി, ജനറല്‍ സെക്രട്ടറി നിമേഷ് എടക്കര, അഘോഷ പ്രമുഖ് സജിഷ് പരൂര്, മധു കുഴിങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.