കൊച്ചു കുട്ടികള്‍ക്കായി കളിച്ചങ്ങാടം ഓണ്‍ ലൈന്‍ കലാവിരുന്ന് സംഘടിപ്പിക്കുന്നു.

Advertisement

Advertisement

വിസ്ഡം ബാലവേദിയും മന്നലാംകുന്ന് മദ്രസത്തുല്‍ ഖുര്‍ആനും സംയുക്തമായി കൊച്ചു കുട്ടികള്‍ക്കായി സപ്റ്റംബര്‍ 21ന് കളിച്ചങ്ങാടം ഓണ്‍ ലൈന്‍ കലാവിരുന്ന് സംഘടിപ്പിക്കുന്നു. കുട്ടികളുടെ കരവിരുതുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് കളിച്ചങ്ങാടത്തിലൂടെ. കെ ജി മുതല്‍ മൂന്നാം ക്ലാസ്സ് വരെ കിഡ്‌സ് കാറ്റഗറിയും, നാല് മുതല്‍ ഏഴാം ക്ലാസ്സ് വരെ ചില്‍ഡ്രന്‍സ് കാറ്റഗറിയിലുമയാണ് മത്സരം നടത്തുന്നത്. ഉണ്ടാക്കിയ കരകൗശല വസ്തുവിന്റെ വിത്യസ്ത ഭാഗങ്ങളിലുള്ള മൂന്ന് ഫോട്ടോകളാണ് മത്സരത്തിനായി അയക്കേണ്ടത്. 8111844407 എന്ന വാട്‌സാപ്പ് നമ്പറില്‍ സെപ്റ്റംബര്‍ 20 ാം തിയ്യതി 10 മണിക്കു മുന്‍പായി അയക്കണം.