Advertisement

Advertisement

ചാലിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിലെ തണ്ണീര്‍ക്കോട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം പുഷ്പജ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അക്ബര്‍ ഫൈസല്‍ അദ്ധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ പ്രദീപ് താക്കോല്‍ കൈമാറി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് 32.5 ലക്ഷം രൂപ ചിലവഴിച്ച്2040 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മാതൃകാആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ കെട്ടിടം നിര്‍മിച്ചത്. ചാലിശേരി പഞ്ചായത്തിലെ വടക്കന്‍ മേഖലകളായതണ്ണീര്‍ക്കോട്, കരിമ്പ, പാലക്കല്‍ പീടിക, പട്ടിശ്ശേരി, കൂനംമൂച്ചി, പടാട്ടുകുന്ന് പ്രദേശങ്ങളുടെ ജനങ്ങളുടെ കുടുബാരോഗ്യ കേന്ദ്രമാണ് ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കീഴിലെ തണ്ണീര്‍ക്കോട് ആരോഗ്യ കുടുംബക്ഷേമകേന്ദ്രം. കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലായിരുന്നതിനാല്‍ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയായിരുന്നു. പുതിയ കെട്ടിടം നിര്‍മ്മിച്ച് സെന്ററിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കണമെന്ന ജനങ്ങളുടെ ദീര്‍ഘകാലാവശ്യമാണ് സാക്ഷാത്കരിച്ചത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ ജനാര്‍ദ്ദനന്‍ ,ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ധന്യ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ മുഹമ്മദാലി, സി എച്ച് സി സൂപ്രണ്ട് ഡോ.ഇ സുഷമ, കെ വി കെ മൊയ്തു, ജെഎച്ച് ഐ മിനി എന്നിവര്‍ സംസാരിച്ചു.