ട്രെയിനുകള്‍ റദ്ദാക്കില്ല; ജനശതാബ്ദിയും, വേണാട് എക്സ്പ്രസും സര്‍വീസ് നടത്തും

Advertisement

Advertisement

കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി സ്പെഷ്യല്‍ സര്‍വീസുകളും, വേണാട് സ്പെഷ്യല്‍ സര്‍വീസുകളും റദ്ദാക്കില്ല. ട്രെയിനുകള്‍ റദ്ദാക്കിയത് സംബന്ധിച്ച് ദക്ഷിണ റെയില്‍വേയില്‍ നിന്നു വിവരങ്ങള്‍ ഒന്നു തന്നെ ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ഓടുന്ന എല്ലാ ട്രെയിനുകളും സാധാരണ നിലയില്‍ സര്‍വീസ് തുടരും. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍, ജനശതാബ്ദിയും, തിരുവനന്തപുരം- വേണാട് എക്പ്രസും സര്‍വീസ് തുടരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറവായതിനാല്‍ ട്രെയിനുകളും ,സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.