ഒറ്റപ്പിലാവ് പുതിയഞ്ചേരിക്കാവ് നക്ഷത്ര ക്ലബ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി.

Advertisement

Advertisement

ഒറ്റപ്പിലാവ് പുതിയഞ്ചേരിക്കാവ് നക്ഷത്ര ക്ലബ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്. പുതിയഞ്ചേരി ക്ഷേത്ര പരിസരത്ത് വെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.പി. ശോഭന അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഷ്‌റഫ്, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിബി, മറ്റു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനു പുറമേ കടവല്ലൂര്‍ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന് 1 കോടി രൂപയും പെരുമ്പിലാവ് സെന്ററില്‍ നിര്‍മിക്കുന്ന ശുചിമുറിയടക്കമുള്ള ബസ് വെയിറ്റിംഗ് സമുച്ചയത്തിന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.