കുന്നംകുളം നഗരസഭ പരിധിയില്‍ 7 പേര്‍ക്ക് കൂടി കോവിഡ്.കാണിയാമ്പാല്‍,വൈശ്ശേരി,തെക്കേപ്പുറം,കുറുക്കന്‍പാറ,വടുതല എന്നിവിടങ്ങളിലായാണ് 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കാണിയാമ്പാലില്‍ 60 വയസ്സുള്ള സ്ത്രീ, വൈശ്ശേരിയില്‍ 21, 83 വയസ്സുള്ള സ്ത്രീകള്‍,കുറുക്കന്‍പ്പാറയില്‍ 58 വയസ്സുള്ള പുരുഷന്‍, തെക്കേപ്പുറത്ത് 40, 42 വയസ്സുള്ള പുരുഷന്മാര്‍,വടുതലയില്‍ 20 വയസ്സുള്ള യുവതി എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആളുകളുടെ സ്രവപരിശോധന അതിവേഗം നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവിഭാഗം.