കണ്ടാണശ്ശേരി പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

Advertisement

Advertisement

കണ്ടാണശ്ശേരി പഞ്ചായത്തില്‍ ശനിയാഴ്ച്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.അഞ്ചാം വാര്‍ഡിലുള്ളവരാണ് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ച രണ്ടു പേരും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ 59 വയസ്സുള്ള സ്ത്രീ, ബംഗ്ലൂരുവില്‍ നിന്നെത്തിയ 40 വയസ്സുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് പരിശോധനയില്‍ പോസറ്റീവായത്. മേഖലയില്‍ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം ജീവനക്കാര്‍ അറിയിച്ചു.