മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.