സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Advertisement

Advertisement

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ലിങ്കില്‍ കയറി ആദ്യ അലോട്ട്മെന്റ് പട്ടിക പരിശോധിക്കാം. ആദ്യ പട്ടിക സെപ്റ്റംബര്‍ 14-ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപിച്ചതിന് മുമ്ബായി പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. മെയിന്‍ അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിക്കും.