രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു.

Advertisement

Advertisement

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 94,372 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 47,54,356 ആയി. കൊവിഡ് ബാധിച്ച് 1114 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ, കൊവിഡ് മരണസംഖ്യ 78,586 ആയി ഉയര്‍ന്നു. നിലവില്‍ 9,73,175 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 37,2,595 പേര്‍ക്ക് രോഗം ഭേദമായി. 77.87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇന്നലെ 10,71,702 സാമ്പിള്‍ പരിശോധന നടത്തിയതായി ഐ സി എം ആര്‍ അറിയിച്ചു.