Advertisement

Advertisement

അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ഫാ. സൈമണ്‍ വാഴപ്പിള്ളി കൊടി ഉയര്‍ത്തി. സെപ്തംബര്‍ 20,21 ഞായര്‍ തിങ്കള്‍ ദിവസങ്ങളിലാണ് പെരുന്നാള്‍. ഞായര്‍ വൈകീട്ടു 7 മണിക്ക് സന്ധ്യനമസ്‌കാരം, തിങ്കള്‍ കാലത്ത് 7.15ന് പ്രഭാതനമസ്‌കാരം, 8ന് കുര്‍ബാന തുടര്‍ന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണം എന്നിവ നടക്കും. പള്ളി ട്രെസ്റ്റി സി വി ബെന്നി, സെക്രട്ടറി ജോണ്‍ പി .ഐ. എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നല്‍കും.