സ്വര്‍ണ കള്ളകടത്തിനു കൂട്ട് നിന്ന മന്ത്രി കെ ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പുന്നയൂര്‍കുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പുന്നയൂര്‍കുളം ആറ്റുപുറത്ത് നിന്ന് പ്രകടനം ആരംഭിച്ച് ആല്‍ത്തറയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന പൊതുയോഗം സംസ്ഥാന ന്യൂനപക്ഷ കോണ്‍ഗ്രസ്സ് കണ്‍വീനര്‍ സലീല്‍ അറക്കല്‍ ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫത്താഹ് മന്ദലാംകുന്ന്, അധ്യക്ഷനായിരുന്നു, പി വി താഹിര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണ്ഡലം സെക്രട്ടറിമാരായ മൊയ്ദുണ്ണി ചാലില്‍, ടിപ്പു ആറ്റുപുറം, തുടങ്ങിയവര്‍ ഡാംസാരിച്ചു. രാജു ആറ്റുപുറം നന്ദിയും പറഞ്ഞു. നസ്സര്‍ ചമ്മന്നൂര്‍, ജിഷാദ്, നിയാസ് ആറ്റുപുറം, ശരത് കുമാരന്‍ പടി, മനു, റംഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.