സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ ഇ ഡി ക്ക് തെളിവ് നല്‍കിയ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി വേലൂര്‍ പഞ്ചായത്ത് കമ്മിറ്റി വേലൂര്‍ പോസ്റ്റാഫീസ് സെന്ററില്‍ നടത്തിയ പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ കോട്ടപ്പടിക്കല്‍ ഉത്ഘാടനം ചെയ്തു. ജന: സെക്രട്ടറി സനില്‍കുമാര്‍ , രാജന്‍ സൗപര്‍ണിക , സുരേഷ് തിരുത്തിയില്‍ , വിന്‍സന്റ് , യുദു കൃഷ്ണ, കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.