Advertisement

Advertisement

സ്വര്‍ണ കള്ളകടത്തിനു കൂട്ട് നിന്ന മന്ത്രി കെ ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പുന്നയൂര്‍കുളം ബി ജെ പി കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആല്‍ത്തറ പൂഴിക്കളയില്‍ നിന്ന് ആരംഭിച്ച പ്രകടനം ആല്‍ത്തറയില്‍ സമാപിച്ചു. പ്രകടനത്തിന് ബി ജെ പി പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് കെ സി രാജു, നിയോജകമണ്ഡലം സെക്രട്ടറി മോഹനന്‍ ഈചിതറ, യുവമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സജി കടിക്കാട്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഗോകുല്‍ ആല്‍ത്തറ, യുവ മോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിജു കലിയുഗ, വൈസ് പ്രസിഡന്റ് സുഗില്‍ കുണ്ടനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.