Advertisement

Advertisement

ചൂണ്ടല്‍ പഞ്ചായത്തിലെ പ്രിയദര്‍ശിനി വനിതാ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. അകംപാടത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കര്‍ഷകതൊഴിലാളി യൂണിയന്‍ കുന്നംകുളം ഏരിയാ സെക്രട്ടറിയും, ഗ്രാമപഞ്ചായത്ത് അംഗവുമായ എം.ബി. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡണ്ട് ശോഭ സഹദേവന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേഖ സുനില്‍,കര്‍ഷക സംഘം മേഖല സെക്രട്ടറി എ.ആര്‍.ബിജീഷ്, കര്‍ഷക തൊഴിലാളി യൂണിയന്‍ യൂണിറ്റ് സെക്രട്ടറി ജോര്‍ജ്ജ് ജോസഫ്, വനിത സംഘത്തിലെ അംഗങ്ങളായ
ലത ആനന്ദന്‍,യശോദ അയ്യപ്പന്‍, ജാനകി വേലായുധന്‍, ഗിരിജ ശ്രീനിവാസന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി തരിശ് കിടന്നിരുന്ന പാടത്ത് പച്ചക്കറിയും നെല്ലും കൃഷി ചെയ്തു വരികയാണ്.