ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് പരിക്ക്.

Advertisement

Advertisement

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് പരിക്ക്. വേലൂര്‍ തലക്കോടന്‍ വീട്ടില്‍ ബൈജുവിന്റെ മക്കളായ ആന്‍വിന്‍ (16) അല്‍ജോ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേലൂര്‍ ആനപ്പാലം സെന്ററില്‍ വെച്ച് ഞായറാഴ്ച്ച രാവിലെ ഏട്ടരയോടെയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്കേറ്റത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, വീട്ടുക്കാര്‍ അറിയാതെ ബൈക്ക് എടുത്ത് കറങ്ങുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.