Advertisement

Advertisement

മന്ത്രി കെ.ടി.ജലീലിന്റെ വാഹനത്തിന് നേരെ പെരുമ്പിലാവില്‍ കരിങ്കൊടി പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ്സ്,യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ പ്രതിഷേധം.വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയ മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര.പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇഡി ചോദ്യം ചെയ്തതിന് ശേഷം മന്ത്രി വീട്ടിലേക്കാണ് എത്തിയത്. അതിന് ശേഷം മന്ത്രി പുറത്തേക്കിറങ്ങിയിട്ടില്ലായിരുന്നു.