ചൂണ്ടല്‍ പഞ്ചായത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു.ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.പത്താം വാര്‍ഡ് മഴുവഞ്ചേരിയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ 32 വയസ്സുള്ള സ്ത്രീ,10 വയസ്സുള്ള മകന്‍, പിതാവ് 65 വയസ്സുള്ള പുരുഷന്‍, എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ സ്രവ പരിശോധനയില്‍ മൂവരുടെയും ഫലം പോസറ്റീവാകുകയായിരുന്നു. മേഖലയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.