ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറ് മാസത്തെ ഇടവേളക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും.നറുക്കെടുപ്പിന് മുന്‍പുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ശ്രീവത്സത്തില്‍ നടക്കും.തന്ത്രി ചേസാസ് നാരായണന്‍ നമ്പൂതിരിപ്പാടാണ് കൂടിക്കാഴ്ച്ച നടത്തുക. ചൊവ്വാഴ്ച ഉച്ചപൂജ നട തുറന്ന ശേഷം മേല്‍ശാന്തിയുടെ ചുമതലയുള്ള ക്ഷേത്രം ഓതിക്കന്‍ പഴയത്ത് സതീശന്‍ നമ്പൂതിരിയാണ് നറുക്കെടുക്കുക. സെപ്തംബര്‍ 30ന് രാത്രി പുതിയ മേല്‍ശാന്തി ചുമതയേല്‍ക്കും.