പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം കുറിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ആദരമര്‍പ്പിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രണബ് മുഖര്‍ജിയ്ക്ക് പുറമേ പണ്ഡിറ്റ് ജസ് രാജ്, രഘുവംശ് പ്രസാദ് സിംഗ് എന്നിവര്‍ക്കും സഭ ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള കേസിലെ കുറ്റപത്രത്തില്‍ സീതാംറാം യെച്ചൂരിയുടെ പേര് ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് സിപിഐഎം എംപിമാര്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് സിപിഐഎമ്മും ഡിഎംകെയും നല്‍കിയിട്ടുണ്ട്.
18 ദിവസം നീളുന്ന സഭാസമ്മേളനത്തിനിടെ, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ ഒന്നിന് വര്‍ഷകാല സമ്മേളനം അവസാനിക്കും.