കണ്ടൈന്‍മെന്റ് സോണിലേക്ക് പ്രവേശനം നിരോധിച്ച് പോലിസ് കെട്ടിയ ബാരിക്കേഡ് തകര്‍ത്ത് ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.

Advertisement

Advertisement

വടക്കേക്കാട് മൂന്നാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണിലേക്ക് പ്രവേശനം നിരോധിച്ച് പോലിസ് കെട്ടിയ ബാരിക്കേഡ് തകര്‍ത്ത് ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പറയങ്ങാട് മംഗലത്തയില്‍ കുഞ്ഞുമുഹമ്മദ് മകന്‍ 35 വയസ്സുള്ള റംഷാദിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ബൈക്കുമായി ബാരിക്കേഡ് തകര്‍ത്ത് യാത്രചെയ്ത റംഷാദിനെ വടക്കേക്കാട് പോലിസ് സി സി ടി വി ക്യാമറ പരിശോധിച്ചാണ് കണ്ടുപിടിച്ചത്. തുടര്‍ന്ന് പോലീസ് അറിയിച്ചതനുസരിച്ച് സ്റ്റേഷനില്‍ ഹാജരായി. നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇയാളെ കേസെടുത്തു ജാമ്യത്തില്‍ വിട്ടയച്ചു.