പ്രതിഷേധ പ്രകടനം നടത്തി

Advertisement

Advertisement

ഡല്‍ഹി കലാപം മറയാക്കി സംഘപരിവാരം സീതാറാം യെച്ചൂരിയെ ഗൂഡാലോചനക്കുറ്റം ചുമത്തി കേസെടുത്തുവെന്നാരോപിച്ച് ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. എസ് എഫ് ഐ കുന്നംകുളം ഏരിയ സെക്രട്ടറി സച്ചിന്‍ പ്രകാശ്, ഏരിയ പ്രസിഡന്റ് ഗോപകുമാര്‍, ബ്ലോക്ക് സെക്രട്ടറി കെ ടി പ്രവീണ്‍, റിജാസ്, സി കെ ലിജേഷ്, ഷാനൂഫ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.പാര്‍ട്ടി ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സമാപിച്ചു.