നെല്ലുവായില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ രൂപപ്പെട്ട ഭീമന്‍ കടന്നല്‍കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. വടുതല വിജയന്‍ നായരുടെ വീട്ടുപറമ്പിലെ കുരുമുളക് പടര്‍ത്തിയ മരത്തിലാണ് മലങ്കടന്നല്‍ കൂടു കൂട്ടിയിരിക്കുന്നത്. ഭീതി മൂലം വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. എത്രയും പെട്ടെന്ന് ഇവയെ നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.