കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മുന്‍നിരയില്‍ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍.

Advertisement

Advertisement

ഇന്ന്‌ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ എത്തുന്നവര്‍ക്ക് കാണാനാവുക കൊവിഡ് പ്രതിരോധ രംഗത്തെ സജീവ സാന്നിധ്യങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ഗൂളിന്റെ പ്രത്യേക ഡൂഡില്‍ ആണ്. കൊവിഡിന്റെ പ്രയാസകരമായ സമയങ്ങളില്‍ അതിജീവിക്കാന്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്ന പോലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ബ്യൂറോക്രാറ്റുകള്‍, അഭിഭാഷകര്‍, കൃഷിക്കാര്‍, സ്വീപ്പര്‍മാര്‍, പാചകക്കാര്‍, പൊതുഗതാഗത ഉദ്യോഗസ്ഥര്‍ എന്നിവരുടെ കാരിക്കേച്ചറുകള്‍ ഈ ഡൂഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ദിനങ്ങള്‍, പ്രമുഖ വ്യക്തികളുടെ ജനന മരണ ദിനങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഗൂഗിള്‍ തങ്ങളുടെ ഐക്യദാര്‍ഢ്യവും ആദരവും ഡൂഡില്‍ വഴി പ്രകടിപ്പിക്കാറുള്ളത്.