പുന്നയൂര്‍കുളം കൂട്ടായ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ വാര്‍ഷിക അവലോകന യോഗം നടത്തി.

Advertisement

Advertisement

പ്രസിഡന്റ് എ ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവാകരന്‍ പനന്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ട്രഷറര്‍ കെ വി എം ഹാജി വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചു. ഷാലിമാര്‍ മുഹമ്മദലി, മമ്മു കടിക്കാട്, സുനില്‍ ചെറായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.കൊവിഡ് മാനദണ്ഡം പാലിച്ചു നടന്ന യോഗത്തില്‍ ഓണ്‍ലൈനിലൂടെയും നിരവധി പേര്‍ പങ്കെടുത്തു. നിര്‍ധനരായ രോഗികള്‍ക്ക് കട്ടില്‍, എയര്‍ ബെഡ്, വീല്‍ചെയര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, നെബുലൈസര്‍ തുടങ്ങി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുവാന്‍ ഫാത്തിമ ബക്കര്‍, അബൂബക്കര്‍ അണ്ടത്തോട് എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഹോംകെയര്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കൊവിഡ് മുന്‍കരുതലുകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ പ്രചരിപ്പിക്കുവാനും കൂടുതല്‍ വളണ്ടിയര്‍മാരെയും യോഗത്തില്‍ സന്നദ്ധരാക്കി.