അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചാവക്കാട് ഏരിയയുടെ നേതൃത്വത്തില്‍ ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. കര്‍ഷകദ്രോഹ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കരുത്, സ്വദേശവിദേശ കുത്തകകള്‍ക്കനുകൂലമായ കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കര്‍ഷകസംഘം ജില്ല പ്രസിഡന്റും എം.എല്‍.എയുമായ മുരളി പെരുനെല്ലി സമരം ഉദ്ഘാടനം ചെയ്യ്തു.കര്‍ഷക സംഘം ചാവക്കാട് ഏരിയാ സെക്രട്ടറി മാലികുളം അബാസ് അദ്ധ്യക്ഷനായി. പ്രവീണ്‍ പ്രസാദ്, പി.കെ.രാജേശ്വരന്‍, ഷാഹു, സെയ്താലികുട്ടി, സി.ടി.സോമരാജ് എന്നിവര്‍ സംസാരിച്ചു.