പ്രിന്റിംഗ് ടെക്‌നോളജിയിലെ മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് കൂനംമൂച്ചി സ്വദേശിയ്ക്ക്

Advertisement

Advertisement

പ്രിന്റിംഗ് ടെക്‌നോളജി വിഭാഗത്തിലെ മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് കൂനംമൂച്ചി സ്വദേശിയായ അപര്‍ണയും കീര്‍ത്തികയും കരസ്ഥമാക്കി. അച്ചടി വ്യവസായത്തില്‍ നിന്നുള്ള മലിനീകരണത്തിന്റെ വ്യാപ്തി അന്വേഷിക്കുന്നതിനും പുനരുപയോഗത്തിനുള്ള മാര്‍ഗ്ഗം തിരിച്ചറിയുന്നതിനും മാലിന്യ നിര്‍മാര്‍ജന പരിഹാരത്തിനുമുള്ളതാണ് പദ്ധതി.കൂടാതെ കോവിഡ് 19 നെ ഒരു പരിധിവരെ തടയാനും ശുചിത്വവത്ക്കരിക്കാനും ഈ പദ്ധതിക്ക് കഴിയും. കോയമ്പത്തൂരിലെ അവിനാശിലിംഗം യൂണിവേഴ്സ്റ്റി ഡയറക്ടര്‍ ഡോ. രാജാ റാവു അവാര്‍ഡ് നല്‍കി. കൂനംമൂച്ചി പൊന്നരാശ്ശേരി അഭിമനു, ബിന്ദു ദമ്പതികളുടെ മകളാണ് അപര്‍ണ്ണ.