കുന്നംകുളത്ത് കുറയാതെ രോഗവ്യാപനം;ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്.

Advertisement

Advertisement

കുറുക്കന്‍പാറയിലും,നടുപന്തിയിലുമായി ഒരു കുടുംബത്തിലെ 6 പേര്‍ക്ക് വീതവും, ചെറുകുന്ന് മേഖലയില്‍ നാലുവയസ്സുകാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ കുന്നംകുളം താലൂക്കാശുപത്രിയിലെ ജീവനക്കാരനും,കുടുംബാംഗങ്ങളും
ഉള്‍പ്പെടുന്നു.കുറുക്കന്‍പാറയില്‍ 35 വയസ്സുള്ള പുരുഷന്‍,60 വയസ്സുള്ള സ്ത്രീ, 6 വയസ്സുള്ള ആണ്‍കുട്ടി,40 വയസ്സുള്ള സ്ത്രീ,മൂന്ന് വയസ്സുള്ള ആണ്‍കുട്ടി,28 വയസ്സുള്ള സ്ത്രീ, നടുപന്തിയില്‍ 69 വയസ്സുള്ള പുരുഷന്‍, 28 വയസ്സുള്ള യുവാവ്, രണ്ടര വയസ്സുള്ള ആണ്‍കുട്ടി, 30 വയസ്സുള്ള സ്ത്രീ, 23 വയസ്സുള്ള സ്ത്രീ, 30 വയസ്സുള്ള സ്ത്രീ,54 വയസ്സുള്ള സ്ത്രീ, ചെറുകുന്ന് മേഖലയില്‍ 4 വയസ്സുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കം വഴിയാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചത്. കുന്നംകുളം താലൂക്കാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗസ്ഥിരീകരണം.