ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി അമ്പലപ്പാറ മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.

Advertisement

Advertisement

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് അദ്ദേഹം മേല്‍ശാന്തിയാകുന്നത്. രാവിലെ നമസ്‌ക്കാര മണ്ഡപത്തില്‍ മേല്‍ശാന്തിയുടെ ചുമതലയുള്ള ഒാതിക്കന്‍ പഴയത്ത് സതീശന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. സെപ്റ്റംബര്‍ 30 ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം പുതിയ മേല്‍ശാന്തി സ്ഥാനമേല്‍ക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസമാണ് കാലാവധി. കൊവിഡ് ഭീതിമൂലം കഴിഞ്ഞ തവണ മേല്‍ശാന്തി നറുക്കെടുപ്പ് നടന്നിരുന്നില്ല. ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30വരെയുള്ള കാലയളവ് ഒാതിക്കന്മാര്‍ക്കാണ് മേല്‍ശാന്തിയുടെ ചുമതല നല്‍കിയിരുന്നത്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന കൂടികാഴ്ച കൊവിഡ് ജാഗ്രത നിര്‍ദ്ദേശത്തെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.