സംസ്ഥാനത്ത് ടിക്കറ്റ് ഉപയോഗിച്ച് പ്രവേശന നിയന്ത്രണം ഉറപ്പാക്കിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കും. ഒക്ടോബര്‍ ഒന്ന്, 15 എന്നീ തീയതികളിലാണ് അടുത്ത ഘട്ടം. കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ആദ്യം ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കും. രണ്ടാംഘട്ടത്തില്‍ ഹില്‍ സ്റ്റേഷനുകള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയവ. മുന്നാംഘട്ടത്തിലാണ് കൂടുതല്‍ സഞ്ചാരികളെത്താന്‍ സാധ്യതയുള്ള ബീച്ചുകള്‍ അടക്കം തുറക്കുക.