പൗരത്വ പ്രക്ഷോഭ വേട്ടക്കെതിരെ ആല്‍ത്തറയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

Advertisement

Advertisement

പൗരത്വ പ്രക്ഷോഭ വേട്ടക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പുന്നയൂര്‍കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഡല്‍ഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കുന്നതിനും, പൗരത്വ പ്രക്ഷോഭത്തെ തകര്‍ക്കുന്നതിനും വേണ്ടി പൗരത്വ പ്രക്ഷോഭനായകന്‍ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആല്‍ത്തറ സെന്ററില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചത് . സമാപനയോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സൈനുദ്ദീന്‍ ഖാലിദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജലാല്‍ ചമ്മന്നൂര്‍ , സിറാജ് പെരുമ്പുള്ളി , ഷെഫീഖ് പൂഴിക്കുന്നത്ത് , നിസാര്‍ ചമ്മനൂര്‍ ,അബുബക്കര്‍ കാണക്കോട്, നിയാസ് പുന്നയൂര്‍ക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.