മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കടങ്ങോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രസിഡന്റ് ലിബിന്‍ കെ മോഹന്റെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ നടത്തിയ പ്രകടനം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി സി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.കെ സുലൈമാന്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് പ്രസിഡണ്ട് റഫീഖ് ഐനിക്കുന്നത്ത് ,എം .പി സിജോ ,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിഷ്ണു ചിറമനേങ്ങാട് ,ശ്രീരാഗ് ,ഷാഹുല്‍ മജീദ് ,അസ്സീസ് , കെ.എസ്.യു പ്രവര്‍ത്തകരായ അസ്ലം ,നവാസ് ,സ്മിയോ എന്നിവരും പങ്കെടുത്തു. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും അനുമതിയില്ലാതെയും പ്രകടനം നടത്തിയത്തിന് 18 പ്രവര്‍ത്തകര്‍ക്കെതിരെ എരുമപ്പെട്ടി പോലീസ് കേസ് എടുത്തു.