തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കുന്നംകുളം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം നഗരസഭ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.ബാബു ഉദ്ഘാനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു സി.ബേബി അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി. സെക്രട്ടറി സി.ഐ.ഇട്ടിമാത്തു, നഗരസഭ കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ബീനാ ലീബിനി, മിനി മോണ്‍സി, പി.ഐ.തോമസ്, നേതാക്കളായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.സി.ബി.രാജീവ്, സി.കെ.ബാബു, ലെബീബ് ഹസ്സന്‍, രാധാകൃഷ്ണന്‍, മധു കെ.നായര്‍ എന്നിവര്‍ പങ്കെടുത്തു.