എരുമപ്പെട്ടി പഞ്ചായത്തിലെ കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം ആരോപിച്ചു. കുട്ടഞ്ചേരി സ്വദേശിനിയും മുന്‍ ഗ്രാമപഞ്ചായത്തംഗവും കൂടിയായ രജനി ദിവാകരന്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ക്കെതിരെയാണ് പഞ്ചായത്തില്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇവരെല്ലാം സ്ഥലത്തില്ലെന്ന് അനാവശ്യമായി ആരോപിച്ചിരിക്കുകയാണ്. അര്‍ഹരായ വോട്ടര്‍മാരെല്ലാവരും വീടു പണിയും മറ്റ് ആവശ്യങ്ങള്‍ക്കുമായി മാറി താമസിക്കുന്നതാണ്. വര്‍ഷങ്ങളായി ഇവരെല്ലാവരും എരുമപ്പെട്ടി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരാണ്. അര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഇത്തരം നടപടിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗം വി.സി ബിനോജ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.